കല്‍പറ്റ: വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വന മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു.
സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമടങ്ങുന്ന പ്രത്യേക ദൗത്യ സംഘമാണ് ഹെലികോപ്ടറിലുള്ളത്. ഗൈഡുകളായി വനം വകുപ്പ് ജീവനക്കാരും ഇവര്‍ക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്റ്റനന്റ് കേണല്‍ ഋഷി രാധാകൃഷ്ണനാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
കോഴിക്കോട്ടു നിന്ന് കല്‍പറ്റയിലെ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രണ്ടില്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്റ്റര്‍, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയര്‍ന്നത്. രാവിലെ ഒന്‍പതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാലാണ് വൈകിയത്.
ഉരുള്‍പൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് പരിശോധന നടത്തുക. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിന്റെ തീരങ്ങളിലുമാണ് പ്രധാനമായും തിരച്ചില്‍. ആറ്‌പേര്‍ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന.
അതേസമയം, നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി. ദുരന്തത്തില്‍ ഇതുവരെ 402 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. 227 മരണങ്ങളാണ് സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.