ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. ജനങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ച് പണി തന്നെന്നായിരുന്നു മണിയുടെ പ്രതികരണം.
'സര്‍ക്കാരിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് ഏതോ വികാരത്തിന് വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത വികസനങ്ങളാണ് നടന്നത്.
ഇതെല്ലാം വാങ്ങി നന്നായി ശാപ്പാട് കഴിച്ചിട്ട് ഞങ്ങള്‍ക്കിട്ട് വച്ചു. നേരെ എതിരെ വോട്ട് ചെയ്തു. ഒരു മര്യാദ കാണിച്ചുകൂടേ. ജനങ്ങള്‍ പിറപ്പുക്കേട് കാണിച്ചു'- മണി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.