ഡാളസില്‍ കെ.എല്‍.എസ് അക്ഷരശ്ലോക സദസ് വീണ്ടുമെത്തുന്നു

ഡാളസില്‍ കെ.എല്‍.എസ് അക്ഷരശ്ലോക സദസ് വീണ്ടുമെത്തുന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17-ന് അക്ഷരശ്ലോക സദസ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് (വടക്കേ അമേരിക്കന്‍ സെന്‍ട്രല്‍ സമയം) നടക്കുന്ന സമ്മേളനം ഹൈബ്രിഡ് ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നേരിട്ടും ഓണ്‍ലൈനായും അമേരിക്കയില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള അക്ഷരശ്ലോക പ്രേമികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

അക്ഷരശ്ലോക നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. അക്ഷരശ്ലോക വിദഗ്ദനായ ഉമേഷ് നരേന്ദ്രന്‍ (യു.എസ്.എ) ഡാളസില്‍ എത്തിച്ചേര്‍ന്ന് പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ലോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണന്‍ നമ്പൂതിരിയും സമ്മേളനത്തില്‍ നേരിട്ടു പങ്കെടുക്കും.



അമേരിക്കയിലുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വര്‍മ്മ, ബിന്ദു വര്‍മ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവര്‍ സൂം പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി പങ്കുചേരും.

കേരളത്തില്‍ നിന്ന് കെ.വേലപ്പന്‍ പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം) അക്ഷരശ്ലോക കലാ പരിശീലകനായ എ.യു. സുധീര്‍കുമാര്‍ (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യര്‍, ഗായത്രി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഗാര്‍ലാന്‍ഡ് പബ്ലിക് ലൈബ്രറി ഹാളിലാണ് പരിപാടി നടക്കുന്നത്. മലയാളത്തനിമയോടെ അവതരിക്കപ്പെടുന്ന സാഹിത്യ പരിപാടിയില്‍ ഡാളസിലെ മലയാള കാവ്യാസ്വാദകരെ ഗാര്‍ലന്റ് ലൈബ്രറിയിലേക്ക് (4845 Broadway Blvd, Garland TX 75043) സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി സംഘാടകര്‍ അറിയിച്ചു.

സൂം ഐ.ഡി: 854 3379 1401
പാസ്‌കോഡ്: 65755
സമയം: രാവിലെ 9.30 a.m CST (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 8 p.m)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.