'ഇത് തര്‍ക്കിക്കേണ്ട സമയമല്ല, ഭിന്നതകള്‍ മറന്ന് ഒരുമിച്ചു നില്‍ക്കണം'; ദുരിതാശ്വാസനിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ.കെ ആന്റണി

'ഇത് തര്‍ക്കിക്കേണ്ട സമയമല്ല, ഭിന്നതകള്‍ മറന്ന് ഒരുമിച്ചു നില്‍ക്കണം'; ദുരിതാശ്വാസനിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ.കെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കി. തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.

കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും മറ്റ് തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53.99 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.