'സ്‌പോര്‍ട്‌സ് ഇന്‍ ജിഡിആര്‍എഫ്എ ദുബായ്;' കായിക പരിപാടി സംഘടിപ്പിച്ചു

'സ്‌പോര്‍ട്‌സ് ഇന്‍ ജിഡിആര്‍എഫ്എ ദുബായ്;' കായിക പരിപാടി  സംഘടിപ്പിച്ചു

ദുബായ്: ജീവനക്കാരുടെ ആരോഗ്യവും മികച്ച തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കാക്കുന്നതിനായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് 'സ്‌പോര്‍ട്‌സ് ഇന്‍ ജിഡിആര്‍എഫ്എ ദുബായ്' എന്ന പേരില്‍ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചു.

ഡയറക്ടറേറ്റിന്റെ പ്രധാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കായിക മത്സരങ്ങളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പാനല്‍ ചര്‍ച്ചകളും സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനങ്ങളും വില്‍പനയും നടന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ജിഡിആര്‍എഫ്എ സ്‌പോര്‍ട്‌സ് ഇവന്റ് സംഘടിപ്പിക്കുന്നത്.


മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വകുപ്പിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

സ്പോര്‍ട്സിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ ഇത്തരത്തളിലുള്ള പരിപാടികള്‍ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ജിഡിആര്‍എഫ്എ ദുബായ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു

ശാരീരിക ക്ഷമതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ ജീവനക്കാരെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനവും ചൈതന്യവും വളര്‍ത്തുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറച്ച് അദ്ദേഹം പറഞ്ഞു.

കായിക പ്രവര്‍ത്തനങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തം ജനറല്‍ ഡയറക്ടറേറ്റ് സ്വീകരിക്കുന്ന സഹകരണത്തിന്റെയും ടീം വര്‍ക്കിന്റെയും മനോഭാവത്തെ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അവദ് അല്‍ അവിം അഭിപ്രായപ്പെട്ടു.

ശാരീരികവും മാനസികവുമായ നേട്ടങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവന്റ് നല്‍കുന്ന പ്രയോജനത്തെ കുറിച്ചും വൈവിധ്യമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജിഡിആര്‍എഫ്എ ദുബായ് സ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ റാഷിദ് മുഹമ്മദ് അല്‍ മര്‍റി ചടങ്ങില്‍ വിശദീകരിച്ചു. നാല് ദിവസത്തെ ഇവന്റ് ഇന്ന് (8/8/2024) സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.