ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തെക്ക് പടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിൽ ആണ് ഭൂചലനം കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

ഭൂചനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതർ സുനാമി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഭവ സ്ഥലത്തെ സ്ഥിതിഗതികൾ ഇപ്പോൾ നിരീക്ഷിച്ച വരുകയാണെന്ന്. കൊച്ചി, കഗോഷിമ, മിയാസാക്കി, ഒയിറ്റ, എഹിം പ്രദേശങ്ങളിൽ ആണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂചനം സംഭവിച്ചതിന്റെ ഭാഗമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തീരപ്രദേശത്തും , നദികൾക്ക് അരികത്തും, തടാകങ്ങൾക്ക് അടുത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഉടൻ തന്നെ എല്ലാവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഇവരോട് അധികൃതർ നിർദേശിച്ചുണ്ട്.

മിയാസാക്കി തീരത്ത് നിന്നും 32 കിലോമീറ്റർ തീരത്താണ് ആദ്യം ഭൂചനം റിപ്പോർട്ട് ചെയ്യുന്നത്. 6.9 രേഖപ്പെടുത്തിയ ഭൂചനം ആയിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്. തൊട്ടു പിന്നാലെയാണ് ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തുന്നത്. ഈ രണ്ട് ചലനങ്ങൾക്കും ശേഷവും പ്രദേശത്ത് തുടർ ചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ ആളപായമുണ്ടായതായി ഒരു തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ല. മിയാസാക്കി തീരത്തെ ചില നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നു വീണതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.