സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജിലെത്തി തീരുമാനങ്ങളെടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജിലെത്തി തീരുമാനങ്ങളെടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒളിംപിക്്‌സില്‍ നിന്ന് പുറത്താതയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഡല്‍ഹി ഹൈകോടതിയില്‍ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തന്നെയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം. പദവിയില്‍ നിന്ന് പുറത്തായിട്ടും സഞ്ജയ് സിങ് ഒളിംപിക്‌സ് വില്ലേജിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രധാന ആരോപണം.

അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് വിരമിക്കുന്നതായി ഫോഗട്ട് അറിയിച്ചിരുന്നു. എക്‌സിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് കുറിച്ചു. 'ഗുസ്തി ജയിച്ചു. ഞാന്‍ തോറ്റു. ക്ഷമിക്കണം നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024 . നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എക്‌സില്‍ വിനേഷ് കുറിച്ചത് ഇങ്ങനെയായിരുന്നു.

ഉറപ്പായിരുന്ന ഒരു മെഡലാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത്. പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.