പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് വെള്ളിമെഡല്‍. ജാവലിന്‍ ത്രോയില്‍ 89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേട്ടത്തിലെത്തിയത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ നീരജിന് പാരീസില്‍ സ്വര്‍ണ തിളക്കമുള്ള വെള്ളിയാണ് നേടാനായത്.
ഒളിമ്പിക്സ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം നടത്തിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിനാണ് സ്വര്‍ണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഗ്രാനഡയുടെ ആന്‍ഡേഴ്സണാണ് വെങ്കലം.
ഇതോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി. ആദ്യ ശ്രമം ഫൗളായ പാക് താരം അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോര്‍ഡ് സ്വന്തമാക്കി. 2008 ല്‍ ബീജിങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. മറ്റ് അഞ്ച് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.