ന്യൂഡല്‍ഹി: വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന അഞ്ച് രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ അനുമതി ലഭിച്ച മരുന്നുകളാണെങ്കില്‍ അവയുടെ വിതരണത്തിനും വില്‍പനയ്ക്കും ഇന്ത്യയില്‍ പ്രത്യേക ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയുടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ്(ഡിസിജിഎ) ഇളവ് പ്രഖ്യാപിച്ചത്. പല മരുന്നുകളുടെയും ലഭ്യതയില്‍ ഇതോടെ കാലതാമസം ഒഴിവാക്കും. മരുന്ന് ഉല്‍പാദക കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും രോഗികള്‍ക്കും ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്ന്, ജീന്‍ കോശ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന്, പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട പുതിയ മരുന്നുകള്‍, സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട മരുന്നുകള്‍, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ലഭിക്കാത്തതും മികച്ച ഫലം നല്‍കുന്നവ തുടങ്ങിയ മരുന്നുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.