ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം; സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം; സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്തും ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെ തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ നൽകിയിരിക്കുന്നത്.

കനത്ത സുരക്ഷാ സാന്നിദ്ധ്യമുള്ളതിനാൽ സ്വാതന്ത്ര്യ ദിനത്തിന് പകരം അതിന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് സുരക്ഷാ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ എന്നിവ ആക്രമിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹി പൊലീസ് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 700 എഐ ക്യാമറകളാണും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.