തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർധനവും ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവും കാരണമാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 500 MW മുതൽ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു. പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് എഴ് മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇന്ന് വൈകുനേരം പുറത്തിറക്കിയ അറിയിപ്പിലാണ് വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അറിയിച്ചത്. വൈദ്യുതി ലഭ്യതയുടെ പരിമിതി എത്ര ദിവസം നേരിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.