സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

ചെന്നൈ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ രാത്രി ഏഴോടെയായിരുന്നു അന്ത്യം.

ഇന്ന് ഉച്ചയ്ക് രണ്ടരയോടെ ഐ.എന്‍.എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍തന്നെ ചെന്നൈയിലെ രാജീവ്ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു രാകേഷ് പാല്‍.

ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

1989 ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ രാകേഷ് പാല്‍ കോസ്റ്റ് ഗാര്‍ഡില്‍ ചേര്‍ന്നത്. 2023 ജൂലായില്‍ അദ്ദേഹം തീരസംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.