നാട്ടില്‍ നിന്നും യു.കെയിലെത്തി മണിക്കൂറുകള്‍ക്കകം കോട്ടയം സ്വദേശിനിയായ നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

നാട്ടില്‍ നിന്നും യു.കെയിലെത്തി മണിക്കൂറുകള്‍ക്കകം കോട്ടയം സ്വദേശിനിയായ നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

റെഡ്ഡിച്ച്: കോട്ടയത്ത് നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്‌സ് മണിക്കൂറുകള്‍ക്കകം യു.കെയില്‍ കുഴഞ്ഞു വീണു മരിച്ചു. വോര്‍സെസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ച് അലക്‌സാണ്ട്ര എന്‍.എച്ച്.എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയ സാറ ഐപ്പാണ് (39) അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശിയാണ്.

കോട്ടയത്തു നിന്നും യു.കെയിലെ വീട്ടിലെത്തി ഒരു മണിക്കൂര്‍ മാത്രം പിന്നിട്ടപ്പോഴാണ് മരണം സംഭവിച്ചത്. കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുടെ ഭാഗമായി പത്ത് ദിവസത്തേക്ക് നാട്ടില്‍ പോയിരുന്ന സോണിയ കഴിഞ്ഞ ദിവസം രാവിലെ പത്തര മണിയോടെയാണ് റെഡ്ഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര വിഭാഗത്തെ വിളിച്ച് വരുത്തുകയായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചിങ്ങവനം വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് ഭര്‍ത്താവ്. ലിയ, ലൂയിസ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.