ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 'വിശദമായി പഠിച്ച ശേഷം പ്രതികരിക്കാം': ഒഴിഞ്ഞു മാറി സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 'വിശദമായി പഠിച്ച ശേഷം പ്രതികരിക്കാം': ഒഴിഞ്ഞു മാറി സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂവെന്ന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് ആരോപണം എന്നും ആരാണ് പരാതിക്കാര്‍ എന്നും അറിയണമെന്നും എന്തെങ്കിലും കേട്ടിട്ട് നടപടിയെടുക്കാനാകില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

'എന്ത് രീതിയിലാണ് വിവേചനമുണ്ടായത്. ആര്‍ക്കാണ് വിവേചനം അനുഭവിക്കേണ്ടി വന്നത്. ഇതിനെപ്പറ്റിയൊക്കെ വിശദമായി പഠിക്കേണ്ടി വരും. അല്ലാതെ എന്തെങ്കിലും എവിടെനിന്നെങ്കിലും കേട്ടിട്ട് മറുപടി പറയാന്‍ സാധിക്കില്ല'- സിദ്ദിഖ് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏതാനും വരി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് പഠിച്ചശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂവെന്ന് സംഘടനയുടെ സെക്രട്ടറി കൂടിയായ നടന്‍ ബാബുരാജ് പറഞ്ഞു. കാര്യങ്ങള്‍ പഠിച്ച ശേഷം നമ്മളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് പരമാവധി ചെയ്യുമെന്നും ബാബു രാജ് പറഞ്ഞു.

അതേസമയം നാലര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഇന്നാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് സാംസ്‌കാരിക വകുപ്പ് പുറത്തു വിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.