തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി അന്‍വര്‍ എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധം. എംഎല്‍എക്കെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് പി.വി അന്‍വര്‍ ശ്രമിച്ചതെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മലപ്പുറം എസ്.പിയെ പല മാര്‍ഗത്തില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.വി അന്‍വര്‍ എംഎല്‍എ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പി.വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാകണമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കുന്നത്. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
സമ്മേളനത്തില്‍ അന്‍വര്‍ ഉദ്ഘാടകനും എസ്.പി മുഖ്യപ്രഭാഷകനുമായിരുന്നു. എസ്.പിയെ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതും തന്റെ പാര്‍ക്കിലെ റോപ് മോഷണം പോയതില്‍ പ്രതിയെ പിടികൂടാത്തതുമാണ് അന്‍വറിനെ ചൊടിപ്പിച്ചത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. എസ്.പി ബോധപൂര്‍വം പരിപാടിയില്‍ വൈകിയെത്തിയെന്നും ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.