ഓസ്ട്രേലിയൻ നിയമസഭയിൽ ചരിത്ര നേട്ടത്തോടെ മലയാളി യുവാവ് വിജയിച്ചു; പത്തനംതിട്ടക്കാരന്‍ ജിന്‍സൺ ആന്റോ ചാള്‍സ്

ഓസ്ട്രേലിയൻ നിയമസഭയിൽ ചരിത്ര നേട്ടത്തോടെ മലയാളി യുവാവ് വിജയിച്ചു; പത്തനംതിട്ടക്കാരന്‍ ജിന്‍സൺ ആന്റോ ചാള്‍സ്

സിഡ്നി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ​ഗംഭീര വിജയം. മലയാളികള്‍ കുറവുള്ള നോർത്തേൺ ടെറിട്ടറി പാർലിമെന്റിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് ജിൻസൺ അറുപത് ശതമാനത്തോളം വോ‍ട്ട് നേടി വിജയിച്ചത്. സംസ്ഥാന പരിസ്ഥിതി മന്ത്രിയായ കെയ്റ്റ് വോർഡനെയാണ് പരാജയപ്പെടുത്തിയത്.

ഓസ്ട്രേലിയന്‍ സംസ്ഥാന പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയെന്ന ചരിത്ര നേട്ടവും ജിൻസൺ സ്വന്തമാക്കി. ലിബറൽ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ജിന്‍സണ്‍. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡാര്‍വിനില്‍ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്.

പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും ഡെയ്സി ചാൾസിന്റെയും മൂത്ത മകനാണ് ജിൻസൺ ആന്റോ ചാൾസ്. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പുകളിലേക്ക് മലയാളികൾ മൽസരിച്ചിരുന്നെങ്കിലും വിജയത്തിലെത്തുന്നത് ഇതാദ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.