ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടു, ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ കുടുങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം

ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടു, ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ കുടുങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ റബ് അൽ ഖാലി മരുഭൂമിയിൽ ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാന സ്വദേശിയും സഹപ്രവർത്തകനും മരിച്ചു. മൂന്ന് വർഷമായി സൗദി അറേബ്യയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാനും (27) സഹപ്രവർത്തകൻ ആയ സുഡാൻ പൗരനും ആണ് മരിച്ചത്. ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നായ മരുഭൂമിയുടെ ഭാഗത്ത് വെച്ച് അവർ സിഗ്നൽ നഷ്ടപ്പെടുകയും പിന്നീട് വഴി തെറ്റിപോകുകയും ആയിരുന്നു.

650 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന റുബ് അൽ ഖാലി, സൗദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ്. ജിപിഎസ് സിഗ്നൽ തകരാറിലായതിനെ തുടർന്ന് ഒരു സുഡാൻ പൗരനൊപ്പം ഷെഹ്‌സാദ് വഴി തെറ്റി സഞ്ചരിച്ചു.

ഇതിനിടെ ഷെഹ്‌സാദിൻ്റെ മൊബൈൽ ഫോൺ ബാറ്ററി പ്രവർത്തിക്കാതെയായി. ആരെയും സഹായത്തിന് വിളിക്കാനോ, ലെക്കേഷൻ ഷെയർ ചെയ്യാനോ സാധിക്കാതെ വന്നു. പിന്നീട് ഒരുപാട് ദുരം പോയതോടെ വാഹനത്തിൽ ഇന്ധനം തീർന്നു. മരുഭൂമിയിലെ കൊടും ചൂടിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇവർ അലഞ്ഞു. ഒരു മനുഷ്യന് താങ്ങാൻ സാധിക്കാത്ത നിലയിലുള്ള താപനിലയിൽ ജീവൻ നിലനിർത്താൻ ഒത്തിരി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കടുത്ത നിർജ്ജലീകരണവും ക്ഷീണവും കാരണം ഇവർ മരണത്തിന് കീഴടങ്ങി.

ഇവരെ കുറിച്ച് ഒരു വിവരം ഇല്ലാത്തതിനാൽ നാല് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ഷെഹ്‌സാദിൻ്റെയും കൂട്ടാളിയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മണൽത്തിട്ടയുടെ സമീപം അവരുടെ വാഹനം ആദ്യം കണ്ടെത്തി. ആ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവരുടെ വാഹനത്തിന്റെ സമീപം വിരിച്ച നമസ്കാര പരവതാനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയിൽ കുടുങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.