ലക്ഷ്യം തിരഞ്ഞെടുപ്പ്: ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ലക്ഷ്യം തിരഞ്ഞെടുപ്പ്:  ലഡാക്കില്‍  അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണുള്ളത്.

ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകളാണ് ലഡാക്കില്‍ നിലവിലുള്ളത്. ദ്രാസ്, ഷാം, സന്‍സ്‌കര്‍, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് ലഡാക്കില്‍ പുതുതായി രൂപീകരിക്കുന്നത്. വികസിത ലഡാക്ക് എന്ന നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ലഡാക്കില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

സാമൂഹ്യ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലഡാക്കിലെ ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് ആവശ്യമായ ആനുകുല്യങ്ങള്‍ അവരുടെ വീട്ടുപടിക്കലെത്തും. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.