വയനാട് ദുരന്തം: സഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ മോഡിയെ കാണും

വയനാട് ദുരന്തം: സഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ മോഡിയെ കാണും

ന്യൂഡല്‍ഹി: വയനാടിന് കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് കൈമാറും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടും.

വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തിയ സമയത്ത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ഉറപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായി തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.