കീം 2024: മൂന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

 കീം 2024: മൂന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതിനാല്‍ പ്രവേശനത്തിനായി ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാം ഘട്ടത്തില്‍ പരിഗണിക്കില്ല. എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവര്‍ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.

ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും ഇതുവരെ അലോട്ട്മെന്റ് നടപടികളില്‍ പങ്കെടുക്കാത്തവര്‍ക്കും പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാംഘട്ട അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീ ബാധകമാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ മാത്രം നടത്തിയാല്‍ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ആയതിനാല്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ കോളജുകള്‍ നിര്‍ബന്ധമായും സെലക്ട് ചെയ്ത് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. ഇവര്‍ക്ക് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീ ബാധകമല്ല.

ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ Candidate Portal ല്‍ Application Number ഉം Password ഉം നല്‍കി ലോഗിന്‍ ചെയ്യേണ്ടതാണ്. ലോഗിന്‍ പേജില്‍ കാണുന്ന 'Option Registration' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Fee Payment Page ലഭ്യമാകും. ബാധകമായ രജിസ്ട്രേഷന്‍ ഫീസ് വിവരങ്ങള്‍ ഈ പേജില്‍ നല്‍കിയിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍ മാത്രം ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അവര്‍ക്ക് 'Proceed' ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ പേജില്‍ പ്രവേശിക്കാവുന്നതാണ്.

എന്‍ജിനിയറിങ് / ഫാര്‍മസി / എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളില്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ ആവശ്യമായ ഫീസ് ഒടുക്കി കണ്‍ഫര്‍മേഷന്‍ പേജില്‍ പ്രവേശിച്ച് രജിസ്ട്രേഷന് പങ്കെടുക്കാവുന്നതാണ്. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ പേജില്‍ നല്‍കിയിരിക്കുന്ന 'CONFIRM' ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓപ്ഷന്‍ രജിസ്ട്രേഷന്‍ പേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഓപ്ഷന്‍ രജിസ്ട്രേഷന്‍ പേജിലെ ഇടതു പാനലില്‍ നല്‍കിയിട്ടുള്ള കോളേജ്/കോഴ്സ് സെലക്ട് ചെയ്യേണ്ടതും ഓപ്ഷന്‍ രജിസ്ട്രേഷന്‍ പേജിന്റെ വലത് പാനലില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കോളജ്/കോഴ്സ് മുന്‍ഗണനാ ക്രമം അനുസരിച്ച് ക്രമീകരിക്കേണ്ടതുമാണ്. ക്രമീകരണം പൂര്‍ത്തിയായാല്‍ 'SAVE' ബട്ടണ്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ സേവ് ചെയ്യേണ്ടതാണ്. തുടര്‍ന്ന് 'Option list' ന്റെ പ്രിന്റ് എടുക്കുകയോ, സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യേണ്ടതും ആഗ്രഹിച്ച മുന്‍ഗണനാ ക്രമം അനുസരിച്ചാണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്.

ഈ ഘട്ടത്തില്‍ നല്‍കിയ ഓപ്ഷനുകള്‍ അനുസരിച്ച് അലോട്ട്മെന്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്ട്മെന്റ് (എഞ്ചിനീയറിങ്/ ഫാര്‍മസി രണ്ടാംഘട്ടത്തിലെ അലോട്ട്മെന്റും, ആര്‍ക്കിടെക്ചറിന്റെ ഒന്നാംഘട്ടത്തിലെ അലോട്ട്മെന്റും) റദ്ദാകുന്നതാണ്. നിലവില്‍ എന്‍ജിനിയറിങ് / ഫാര്‍മസി / ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ് / ബി.ഡി.എസ് അലോട്ട്മെന്റ് ലഭിച്ചാല്‍ അവരുടെ എന്‍ജിനിയറിങ് / ഫാര്‍മസി / ആര്‍ക്കിടെക്ചര്‍ അലോട്ട്മെന്റുകള്‍ റദ്ദാകുന്നതാണ്. പുതിയ അലോട്ട്മെന്റ് ലഭിച്ച കോളജ്/കോഴ്സില്‍ വിദ്യാര്‍ത്ഥി പ്രവേശനം നേടേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.