മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടി ട്രാക്കിലേക്ക്; പ്രധാനമന്ത്രി ശനിയാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്യും

 മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടി ട്രാക്കിലേക്ക്; പ്രധാനമന്ത്രി ശനിയാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്യും

ചെന്നൈ: മൂന്ന് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍കൂടി ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ചെന്നൈയില്‍ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതില്‍ രണ്ട് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേയ്ക്ക് വേണ്ടിയാണ് സര്‍വീസ് നടത്തുക.

ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍, മധുരൈ-ബംഗളൂരു കന്റോണ്‍മെന്റ്, മീററ്റ്-ലക്നൗ റൂട്ടുകളിലാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും ദക്ഷിണ റെയില്‍വേ സോണിലെ മധുര ജംഗ്ഷനിലുമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സെപ്റ്റംബര്‍ രണ്ടിന് പുതിയ സര്‍വീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് നടത്തും. അതേസമയം മധുര-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും പ്രവര്‍ത്തിക്കും. നിലവില്‍ ആറ് വന്ദേ ഭാരത് ട്രെയിനുകള്‍ ദക്ഷിണ റയില്‍വേയ്ക്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതും ദക്ഷിണ റെയില്‍വേയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.