യുഎഇയിലെ പൊതുമാപ്പ്: മലയാളി പ്രവാസികള്‍ക്കും ഉപയോഗപ്പെടുത്താം; നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കും

 യുഎഇയിലെ പൊതുമാപ്പ്: മലയാളി പ്രവാസികള്‍ക്കും ഉപയോഗപ്പെടുത്താം; നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കും

തിരുവനന്തപുരം: സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കാന്‍ തീരുമാനിച്ചു. നോര്‍ക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കേരള സഭാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങള്‍ എത്തിക്കുക, അപേക്ഷ സമര്‍പ്പിക്കാനും രേഖകള്‍ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് യാത്രാ സഹായം ഉള്‍പ്പെടെ പ്രവാസികളുടെ സഹായത്തോടെ നല്‍കുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.
അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായും നോര്‍ക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചത്.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികള്‍, ലോക കേരള സഭ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.