'വിവാദങ്ങള്‍ ഉള്‍പ്പെടെ എല്ലാം തുറന്നെഴുതും'; ഇ.പി ജയരാജന്റെ ആത്മകഥ വരുന്നു

'വിവാദങ്ങള്‍ ഉള്‍പ്പെടെ എല്ലാം തുറന്നെഴുതും'; ഇ.പി ജയരാജന്റെ ആത്മകഥ വരുന്നു

കണ്ണൂര്‍: വിവാദങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനെത്തുറിച്ചും തുറന്നെതാന്‍ ഇ.പി ജയരാജന്‍. ആത്മകഥ എഴുത്തിലാണ് നേതാവ് ഇപ്പോള്‍. എഴുത്ത് പുരോഗമിക്കുന്നുവെന്ന് ഇ.പി പ്രതികരിച്ചു. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇ.പി ജയരാജന്‍ പറയുന്നു.

ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍.

സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. നടപടിക്ക് പിന്നാലെ ചിന്ത ഫ്‌ളാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇ.പി ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.