അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണ പ്രിയ ജോലിയിൽ പ്രവേശിച്ചു

അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണ പ്രിയ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണ പിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് കൃഷ്ണ പ്രിയക്ക് നിയമന ഉത്തരവ് നൽകിയത്.

അതേ സമയം അര്‍ജുനെ കണ്ടെത്താനാകാത്തിന്‍റെ സങ്കടകത്തിലാണ് ഇപ്പോഴും കുടുംബം. ഒന്നരമാസം മുന്‍പുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്‍റെ ലോറി അപകടത്തില്‍ പെടുന്നത്. അന്ന് മുതല്‍ പല വിധേയനെയും തിരച്ചില്‍ നടന്നു. എന്നാല്‍ കണ്ടെത്താനായില്ല. വരു ദിവസങ്ങളില്‍ ഡ്രഡ്ജര്‍ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം.

ജൂലൈ 16 ന് ഷിരൂരിലെ ദേശീയ പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. ജൂലൈ എട്ടിന് മരത്തിന്റെ ലോഡ് കൊണ്ടു വരാനായി കർണാടകയിൽ പോയതായിരുന്നു അർജുൻ. ജൂലായ് 16ന് ഉച്ചയോടെയായിരുന്നു അപകടമെങ്കിലും കാണാതായവരുടെ കൂട്ടത്തിൽ അർജുൻ ഉണ്ടെന്ന് പുറം ലോകം അറിഞ്ഞത് ജൂലൈ 19നാണ്. അര്‍ജുന്റെ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് അപകടസ്ഥലത്തുനിന്നായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.