നരേന്ദ്ര മോഡി ബ്രൂണെയിലേക്ക് പുറപ്പെട്ടു; നാളെ സിംഗപ്പൂര്‍ സന്ദര്‍ശിക്കും

നരേന്ദ്ര മോഡി ബ്രൂണെയിലേക്ക് പുറപ്പെട്ടു; നാളെ സിംഗപ്പൂര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രൂണെ, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്ക് പുറപ്പെട്ടു.

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടു പോകുന്നതിനായി സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍കിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോഡി വ്യക്തമാക്കി.

സിംഗപ്പൂരില്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോങ്, മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാളെയാണ് മോഡി സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും അദേഹം കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരുമായുള്ള തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നു വരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.