നടന്‍ നിവിന്‍ പോളിക്കെതിരെയും പീഡന പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

നടന്‍ നിവിന്‍ പോളിക്കെതിരെയും പീഡന പരാതി;   ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയും ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചു വെന്നാണ് യുവതിയുടെ പരാതി. നേര്യമംഗലം സ്വദേശിയുടെ പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം. നിവിന്‍ പോളിയടക്കം ആറ് പേരാണ് പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ, സിനിമാ നിര്‍മാതാവ് എ.കെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റ് പ്രതികള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ താരങ്ങള്‍ വരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.