ഒരു നടന്‍ ഇതാദ്യം; പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി താല്‍കാലിക ചെയര്‍മാന്‍

ഒരു നടന്‍ ഇതാദ്യം; പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി താല്‍കാലിക ചെയര്‍മാന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയര്‍മാന്റെ താല്‍കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവില്‍ അക്കാഡമി വൈസ് ചെയര്‍മാനാണ് അദേഹം. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രേംകുമാറിന്റെ നിയമനം.

അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷാജി എന്‍. കരുണിന്റെയും ബിനാപോളിന്റെയും പേര് പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രേംകുമാറിന് അക്കാഡമി ചെയര്‍മാന്റെ താല്‍കാലിക ചുമതല നല്‍കുകയായിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിന് മുന്നിലുള്ളത്.

2022 ലാണ് പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട പ്രേംകുമാര്‍ 18 ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട.എസ്.ഐ ആണ് അദേഹം അഭിനയിച്ചതില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.