ഇഎസ്എ വിജ്ഞാപനം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ട് ജാഗ്രതാ ദിനമായി ആചരിക്കുന്നു

ഇഎസ്എ വിജ്ഞാപനം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ട് ജാഗ്രതാ ദിനമായി ആചരിക്കുന്നു

തലശേരി: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച ജാഗ്രതാ ദിനമായി ആചരിക്കുന്നു. ഇഎസ്എ വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലകളെയും കൃഷി ഭൂമികളും ഒഴിവാക്കണമെന്നും ജനസുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അന്നേദിവസം ജാഗ്രതാ ദിനമായി ആചരിക്കുന്നത്.

ജൂലൈ 31 ന് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് ഇഎസ്എ വിജ്ഞാപനത്തില്‍ കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നിരിക്കുന്നു. ഇഎസ്എയില്‍ ഉള്‍പ്പെടുന്ന 131 വില്ലേജുകളിലെ ആളുകളുടെ സാമ്പത്തിക വളര്‍ച്ചയും സുഗമമായ സഞ്ചാരവും തടസപ്പെടുന്ന വിധത്തിലാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.


അതുകൊണ്ടു തന്നെ വ്യവസായ സംരംഭങ്ങള്‍ നാട്ടില്‍ തുടങ്ങാന്‍ അവര്‍ക്ക് സാധിക്കില്ല. ഉപജീവന മാര്‍ഗം പോലും ഇല്ലാതാകാം ഭാരവാഹികള്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളിലും മുല്ലപ്പെരിയാര്‍ സുരക്ഷാ വിഷയത്തിലുള്ള പൊതുജനങ്ങളുടെ ആശങ്കകളും പ്രതിഷേധങ്ങളും അധികാരികളെ അറിയിക്കുന്നതിനും എട്ടാം തിയതി നടത്തപ്പെടുന്ന ജാഗ്രതാ ദിനത്തില്‍ അണിചേര്‍ന്ന് സഹകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.