കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുവില്‍

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുവില്‍

ശ്രീനഗര്‍: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കാശ്മീരില്‍. രണ്ട് പൊതുറാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സെപ്റ്റംബര്‍ 18 നാണ് കാശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.

ജമ്മു കാശ്മീരിലെത്തുന്ന രാഹുല്‍ ഗാന്ധി അനന്ത്നാഗിലെയും റംബാനിലെയും പൊതുറാലികളില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധിക്ക് പുറമെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സോണിയാഗാന്ധി തുടങ്ങി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിനെത്തും.

താരപ്രചാരകരായി 40 പേരാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലുമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമാണ്. പാന്തേഴ്സ് പാര്‍ട്ടിക്കും സിപിഎമ്മിനും ഓരോ സീറ്റ് വീതവും സഖ്യം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.