പാരീസ്: പാരീസ് പാരാ ലിമ്പിക്‌സില്‍ ചരിത്രംസൃഷ്ടിച്ച് ഇന്ത്യന്‍ കായിക സംഘം. 20 മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്ഥാപിച്ച 19 മെഡലുകളുടെ റെക്കോര്‍ഡ് വേട്ടയാണ് പാരീസില്‍ തിരുത്തി കുറിച്ചത്.
ഇന്ന് പുലര്‍ച്ചെ അര മണിക്കൂറിനുള്ളില്‍ നാല് മെഡലുകളാണ് പാരാ അത്‌ലറ്റിക്സ് സംഘം നേടിയത്. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും ആണ് ഇന്ത്യന്‍ സംഘത്തിന് ഇതുവരെ നേടാനായത്.
പാരാ അത്ലറ്റിക്സില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം മെഡലുകള്‍ വാരിക്കൂട്ടിയത്. ആകെയുള്ള മെഡല്‍ നേട്ടത്തില്‍, പകുതയിലേറെയും പാരാ അത്ലറ്റിക്സില്‍ നിന്നാണ്. പാരാ ബാഡ്മിന്റണില്‍ ഇന്ത്യ അഞ്ച് മെഡലുകള്‍ നേടി. ഷൂട്ടിംഗ് (നാല്), അമ്പെയ്ത്ത് (ഒന്ന്) മെഡലുകളും ഇന്ത്യന്‍ സംഘം നേടി.
ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 46 ഫൈനലില്‍ ഇന്ത്യയുടെ അജീത് സിങ് വ്യക്തിഗത ഇനത്തില്‍ 65.62 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ കരസ്ഥമാക്കി. 64.96 മീറ്റര്‍ എറിഞ്ഞ് ഇതേ ഇനത്തില്‍ സുന്ദര്‍ സിങ് ഗുര്‍ജാര്‍ വെങ്കല മെഡല്‍ നേടി. പാരീസ് പാരാ ലിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ആദ്യ ഡബിള്‍ പോഡിയം ഫിനിഷിങ് നേടാന്‍ ഇത് ഇന്ത്യയെ സഹായിച്ചു.
പുരുഷന്മാരുടെ ഹൈജമ്പ് ടി 63 ഫൈനലില്‍ ഇന്ത്യയുടെ ശരദ് കുമാര്‍ 1.88 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍, ശരദിന് തൊട്ടുപിന്നില്‍ 1.85 മീറ്റര്‍ ചാടി മാരിയപ്പന്‍ തങ്കവേലു ഇതേ ഇനത്തില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.