സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക്‌ മാറ്റിയെന്ന് എയിംസ്

സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക്‌  മാറ്റിയെന്ന് എയിംസ്

ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ പ്രവേശിക്കപ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് പുലര്‍ച്ചെയോടെ യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വെന്റിലേറ്ററിന്റെ സഹായം തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വൈകുന്നേരത്തോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.