ക്ഷേമ പെന്‍ഷന്‍: 4800 രൂപ ഓണത്തിന് മുന്‍പ് കൈയ്യിലെത്തും; ഉത്തരവിറക്കി സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍: 4800 രൂപ ഓണത്തിന് മുന്‍പ് കൈയ്യിലെത്തും; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുന്‍പു തന്നെ നല്‍കാന്‍ തീരുമാനം. രണ്ട് ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

അടുത്ത ബുധനാഴ്ച മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തും. നിലവില്‍ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്.

4500 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന പണമാണ് മുന്‍കൂറായി എടുക്കാന്‍ അനുവദിച്ചത്.

1600 രൂപയാണ് ഗുണഭോക്താവിന് മാസം ലഭിക്കുക. ഒപ്പം ഒരു മാസത്തെ കുടിശികയും ലഭിക്കും. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ വരുന്നവര്‍ക്ക് അത്തരത്തിലും വീട്ടില്‍ പെന്‍ഷന്‍ എത്തുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ വഴിയും പെന്‍ഷന്‍ ലഭിക്കും.

സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ അഞ്ച് മാസത്തെ കുടിശികയുണ്ട്. ഇതില്‍ രണ്ടെണ്ണം ഈ സാമ്പത്തിക വര്‍ഷവും മൂന്നെണ്ണം അടുത്ത വര്‍ഷവും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ രണ്ട് ഗഡു ഓണക്കാലത്ത് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് ബുധനാഴ്ച മുതല്‍ നല്‍കുക. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ ഉള്‍പ്പെടെ മൂന്ന് ഗഡു  ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഓരോരുത്തര്‍ക്കും 4800 രൂപ വീതം ലഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.