വിനേഷ് ഫോഗട്ട് ജുലാനയില്‍ ജനവിധി തേടും; ഹരിയാനയില്‍ 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിനേഷ് ഫോഗട്ട് ജുലാനയില്‍ ജനവിധി തേടും; ഹരിയാനയില്‍ 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 31 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭന്‍ ഹോഡല്‍ സീറ്റിലും ഭൂപീന്ദര്‍ സിങ് ഹൂഡ ഗര്‍ഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും.

ജുലാന മണ്ഡലത്തില്‍ നിന്ന് അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടും. ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബജ്രങ് പുനിയയെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് നിയമനം. ഇന്ന് വൈകുന്നേരമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രങ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലില്‍ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇരുവരും റെയില്‍വേയിലെ ജോലി രാജിവച്ചു. ഇത് കോണ്‍ഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പോരാട്ടം തുടരുമെന്നും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. കോണ്‍ഗ്രസിനെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബജ്‌രങ് പുനിയയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.