ക്വാഡ് സമ്മേളനം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കും

ക്വാഡ് സമ്മേളനം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കും. ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. ഈ മാസം 21 ന് ഡെലവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാല്‍ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരസ്ഥാനത്തേക്ക് ഇല്ലെന്ന് കിഷിദയും വ്യക്തമാക്കിയിരുന്നു.

2025 ല്‍ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറില്‍ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ഇതിന് ശേഷം സെപ്റ്റംബര്‍ 22-23 തിയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 22-ാം തിയതി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന ' മോദി ആന്റ് യുഎസ്, പ്രോഗസ് ടുഗെദര്‍' എന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.