ചെന്നൈ: ദക്ഷിണ റെയില്‍വേ 15 ട്രെയിനുകളില്‍ സ്ലീപ്പര്‍ കുറച്ച് ജനറല്‍ കോച്ചുകള്‍ കൂട്ടുന്നു. സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച നടപടി കേരളത്തിലേക്കുള്ള യാത്രക്കാരെയാണ് കൂടുതലും ബാധിക്കുക.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695/12696), ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് (22639/22640), തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്‌സ്പ്രസ്(16343/16344), കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്(16349/16350), എറണാകുളം- വേളാങ്കണ്ണി(16361/16362)എക്‌സ്പ്രസ്, പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്(16855/16856), പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍എക്‌സ്പ്രസ് (16857/16858), ചെന്നൈ സെന്‍ട്രല്‍-പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് (22651/22652) ഉള്‍പ്പെടെയുള്ള 15 ട്രെയിനുകളിലാണ് 2025 ജനുവരി മുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് ജനറല്‍ കോച്ചുകള്‍ കൂട്ടുന്നത്.
ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ രണ്ടുവീതം സ്ലീപ്പര്‍ കോച്ചുകള്‍ കുറയ്ക്കുമ്പോള്‍ ഒരു ജനറല്‍ കോച്ച് മാത്രമേ കൂട്ടുന്നുള്ളൂ. മറ്റ് ട്രെയിനുകളില്‍ ഒരോ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് ഒരു ജനറല്‍ കോച്ചാണ് കൂട്ടുന്നത്. കോച്ചുകള്‍ കുറയ്ക്കുന്നതിന് റെയില്‍വേ കൃത്യമായി മറുപടി നല്‍കുന്നില്ല.
ഈ വര്‍ഷം ജൂലൈയില്‍ 10,000 ജനറല്‍ കോച്ചുകള്‍ പുതുതായി നിര്‍മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും പറഞ്ഞിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.