കൊച്ചി: മികച്ച പാര്‍ലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം രേഖപ്പെടുത്തി.
മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിര്‍ത്താനും ശക്തിപ്പെടുത്താനും നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുസമൂഹത്തിന് ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവനയില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.