ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒന്നാം സ്ഥാനം നഷ്ടമായത് ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ

ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒന്നാം സ്ഥാനം നഷ്ടമായത് ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ

ബ്രസൽസ്: ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ നേരിയ വ്യത്യാസത്തിന് ഒന്നാം സ്ഥാനം നഷ്ടമായി ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര. ഒന്നാം സ്ഥാനത്തെത്തിയ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സുമായി കേവലം ഒരു സെന്റിമീറ്റർ വ്യത്യാസത്തിലാണ് നീരജ് രണ്ടാമതായത്. നീരജ് 87.86 മീറ്റർ എറിഞ്ഞപ്പോൾ പീറ്റേഴ്‌സ് ആദ്യ ത്രോയിൽ 87.87 മീറ്റർ താണ്ടി.

86.82 മീറ്റർ എറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. രണ്ടാം അവസരത്തിൽ 83.49 മീറ്ററായി കുറഞ്ഞെങ്കിലും മൂന്നാമൂഴത്തിൽ നീരജ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലാമൂഴത്തിൽ പീറ്റേഴ്‌സിനെ നീരജ് മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 82.04 മീറ്റർ മാത്രമാണ് എറിയാനായത്. രണ്ട് ഫൈനൽ അവസരങ്ങളിലും നീരജിന് ദൂരം മെച്ചപ്പെടുത്താനായില്ല. 83.30 മീറ്ററും 86.46 മീറ്ററുമായിരുന്നു എറിഞ്ഞത്.

ജർമ്മനിയുടെ ജൂലിയൻ വെബറാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 85.97 മീറ്ററാണ് ജൂലിയൻ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ ഈ ദൂരം താണ്ടിയെങ്കിലും പിന്നീടുളള അവസരങ്ങളിൽ ജൂലിയൻ പിന്നോട്ടു പോയി. രണ്ടാം ഊഴത്തിൽ 82.61 മീറ്ററും മൂന്നാം അവസരത്തിൽ 82.15 മീറ്ററും നാലാമത് 81.46 മീറ്ററുമായിരുന്നു ജൂലിയൻ കുറിച്ച ദൂരം. മുൻ യൂറോപ്യൻ ചാമ്പ്യൻ കൂടിയാണ് ജൂലിയൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.