ഇസ്രയേലിലേക്ക് വീണ്ടും മിസൈലുകള്‍ അയച്ച് ഹൂതികളുടെ പ്രകോപനം; റെയില്‍വേ സ്റ്റേഷന് തീപിടിച്ചതായി റിപ്പോര്‍ട്ട്

ഇസ്രയേലിലേക്ക് വീണ്ടും മിസൈലുകള്‍ അയച്ച് ഹൂതികളുടെ പ്രകോപനം;  റെയില്‍വേ സ്റ്റേഷന് തീപിടിച്ചതായി റിപ്പോര്‍ട്ട്

ടെല്‍ അവീവ്: മധ്യ ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഭൂതല മിസൈലുകള്‍ തൊടുത്തു വിട്ട് ഹൂതികളുടെ പ്രകോപനം. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം മറികടന്നെത്തിയ മിസൈല്‍ പതിച്ച് പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ചില ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജനവാസമില്ലാത്ത സ്ഥലത്താണ് മിസൈല്‍ പതിച്ചതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേലി സൈന്യം പറയുന്നു. മിസൈല്‍ വരുന്നതിന് മുമ്പായി ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങുകയുണ്ടായി.

ഇതേ തുടര്‍ന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേര്‍ ഇത്തരത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപായ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഒമ്പത് പേര്‍ക്ക് ചെറിയ പരിക്കേറ്റു. വരും ദിവസങ്ങളിലും വലിയ ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഹൂതികള്‍ ടെല്‍ അവീവ് ലക്ഷ്യമാക്കി ഡ്രോണുകള്‍ തൊടുത്തിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.