ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ ഉപവാസ സമരം. 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം' എന്ന മുദ്രാവാക്യവുമായി ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാര്‍ സമര സമിതിയുമാണ് വണ്ടിപ്പെരിയാറില്‍ ഉപവാസ സമരം നടത്തിയത്.
സമരം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര ഡാം സുരക്ഷ മാനദണ്ഡ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സമരത്തില്‍ മത, രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കളും പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അടുത്തയിടെ കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോള്‍ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ തള്ളുകയായിരുന്നു.
വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഏജന്‍സിയെ കൊണ്ട് ഡാമില്‍ പരിശോധന നടത്തമെന്നും സമര സമിതി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.