സാമൂഹിക പ്രവര്‍ത്തകന്‍ നൈനാന്‍ കെ ഉമ്മന്‍ നിര്യാതനായി; സംസ്‌കാരം 21-ന്

സാമൂഹിക പ്രവര്‍ത്തകന്‍ നൈനാന്‍ കെ ഉമ്മന്‍ നിര്യാതനായി; സംസ്‌കാരം 21-ന്

സലാല: രണ്ട് പതിറ്റാണ്ടിലധികമായി സലാലയിലെ സാമൂഹിക മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാരിക്കോട്ട് നൈനാന്‍ കെ ഉമ്മന്‍ (സജു-52) നിര്യാതനായി. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സലാല സെന്റ് സ്റ്റീഫന്‍സ് ഒര്‍ത്തോഡോക്സ് ചര്‍ച്ചിന്റെ കമ്മിറ്റിയംഗവും മുന്‍ ട്രസ്റ്റിയായിരുന്നു. നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അല്‍ കതീരി കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറായിരുന്നു.

ഭാര്യ ആനി നൈനാന്‍ സലാലയില്‍ ഫാര്‍മസിസ്റ്റാണ്. മകന്‍ നിതിന്‍ കെ. നൈനാന്‍ ആര്‍കിടെക്ചറാണ്. മകള്‍ ലിവിന ആന്‍ നൈനാന്‍ ഇന്ത്യന്‍ സ്‌കൂള്‍ സലാല പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പുന്നമൂട് കാരിക്കോട്ട് പരേതനായ കെ.ഒ ജോര്‍ജിന്റെയും സാറാമ്മ ജോര്‍ജിന്റെയും മകനാണ്. മൃതദേഹം 21-ന് (ശനിയാഴ്ച്ച) രാവിലെ എട്ടിന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ രണ്ട് മണിക്ക് വീട്ടില്‍ ആരംഭിക്കും. സംസ്‌കാരം മൂന്നിന് പുന്നമൂട് മാര്‍ ഗ്രിഗോറിയസ് സെമിത്തേരിയില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.