ഇഎസ്എ നിര്‍ണയം: സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

ഇഎസ്എ നിര്‍ണയം: സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: പരിസ്ഥിതിലോല വിജ്ഞാപനത്തിന് സെപ്റ്റംബര്‍ 30 നുള്ളില്‍ മറുപടി കൊടുക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം അത്യന്തം നിരാശാജനകവും ജനവിരുദ്ധവുമാണന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

കേന്ദ്ര മാനദണ്ഡ പ്രകാരം ഇഎസ്എ വിഭജനം നടത്താന്‍ തയ്യാറാകാതെ സംസ്ഥാന സര്‍ക്കാര്‍ പ്രദേശ നിര്‍ണയം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര മാനദണ്ഡ പ്രകാരം ഒരു വില്ലേജില്‍ കുറച്ച് പ്രദേശങ്ങള്‍ മാത്രം ഇഎസ്എ ഉണ്ടെങ്കില്‍ പോലും മുഴുവനായും ഇഎസ്എ വില്ലേജ് ആയി മാറുന്ന മാപ് ചെയ്യപ്പെടും.
എന്നാല്‍ അതില്‍ നിന്ന് ജലവാസ മേഖലകളെ ഒഴിവാക്കി വില്ലേജുകളുടെ ജിയോ കോഡിനേഴ്‌സ് സംസ്ഥാനം നല്‍കണം. വില്ലേജുകളെ ബൈഫര്‍കേററ് ചെയ്ത് ഇഎസ്എയില്‍ ഉള്‍പ്പെടെണ്ട വനപ്രദേശം മാത്രം പ്രത്യേക വില്ലേജ് ആയി നാമകരണം ചെയ്യാതെ ജിയോ കോഡിനേറ്റ്‌സ് മാത്രം നല്‍കിയാല്‍, കേന്ദ്ര മാനദണ്ഡപ്രകാരം ജനവാസമേഖലയും കൂടി ഉള്‍പ്പെട്ടുകൊണ്ടായിരിക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇഎസ് എ വില്ലേജ് പ്രഖ്യാപനം ഉണ്ടാവുക.

അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനവാസ മേഖലകള്‍ ഒഴിവാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പര്യാപ്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതുമൂലം കേരളത്തിലെ ജനവാസ മേഖലയായ 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൂടി ഇഎസ്എയില്‍ ഉള്‍പ്പെടും. കൂടാതെ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന 98 വില്ലേജുകളില്‍ പലതിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്റര്‍ നൂറില്‍ കൂടുതല്‍ ഉള്ളതായി കാണുന്നു.

ഒപ്പം പത്ത് ശതമാനത്തില്‍ താഴെ മാത്രം വനഭൂമിയുള്ള വില്ലേജുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നുണ്ട്. ഇവ അടിയന്തരമായി പരിഹരിക്കണം.
ഈ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കൈ കഴുകുന്നതുമൂലം സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്. ജനനന്മയെ കരുതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ ജോസ്‌കുട്ടി ഒഴുകയില്‍,അഡ്വ ടോണി പുഞ്ചക്കുന്നേല്‍,ഡോ കെ.എം ഫ്രാന്‍സിസ്, തോമസ് ആന്റണി, പീയുസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, അഡ്വ. ബിനോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.