ആലപ്പുഴ: ആലപ്പുഴയില്‍ എം പോക്സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. ബഹ്‌റൈനില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.
രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം വന്നാലെ എംപോക്‌സ് സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് ദിവസം മുന്‍പാണ് എം പോക്‌സിനായി പ്രത്യേകം വാര്‍ഡ് തുറന്നത്. ഈ വാര്‍ഡില്‍ ആദ്യമായാണ് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്.
അതേസമയം കണ്ണൂരില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. യുവതിക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.