മുംബൈ: ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ലാപതാ ലേഡീസ്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക.
മലയാളത്തില്‍ നിന്ന് ആട്ടം, ആടുജീവിതം, ഉള്ളൊഴുക്ക്, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു.
ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം ഫെഡറഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
12 ഹിന്ദി സിനിമകള്‍, ആറ് തമിഴ് സിനിമകള്‍, നാല് മലയാളം സിനിമകള്‍, നാല് മറാഠി സിനിമകള്‍, മൂന്ന് തെലുങ്ക് സിനിമകള്‍ എന്നിവയില്‍ നിന്നുമാണ് ലാപതാ ലേഡീസ് തിരഞ്ഞെടുത്തത്.
ഹനു-മാന്‍, കല്‍ക്കി 2898 എ.ഡി, മഹാരാജാ, അനിമല്‍, കില്‍, ജിഗര്‍താണ്ഡ 2, ചന്തു ചാമ്പ്യന്‍, സാം ബഹദൂര്‍, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആര്‍ട്ടിക്കിള്‍ 370, എന്നിവയും 29 ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മാര്‍ച്ച് ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ നിരവധി നിരൂപക, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.