ഷാര്‍ജ: പ്രവാസികള്‍ നേരിടുന്ന വിമാനക്കൊള്ള സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലിമെന്റിലെ മുഴുവന്‍ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചര്‍ച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പില്‍ എംപി. പ്രവാസികള്‍ക്കായി പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ തുടര്‍ച്ചയായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദേഹം അറിയിച്ചു.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ചരിത്ര വിജയം നേടിയ ഷാഫി പറമ്പിലിന് ഷാര്‍ജയില്‍ നല്‍കിയ വന്‍ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദേഹം. പ്രവാസികള്‍ക്ക് വേണ്ടി താന്‍ മാത്രമല്ല മറ്റ് എംപിമാരും പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. തനിക്ക് നറുക്കെടുപ്പിലൂടെ കിട്ടിയ സുവര്‍ണാവസരം പ്രവാസികള്‍ക്കായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികള്‍ക്കായി പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ തുടര്‍ച്ചയായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വൈകാതെ ചേരും. വടകരയിലും തലശേരിയിലും എംപി ഓഫീസ് പ്രവര്‍ത്തിക്കും. പരാതികളും മറ്റും നല്‍കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിന്‍ഡോ തുറക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ പാര്‍ലമെന്റിലെ പ്രധാന ആകര്‍ഷണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. നാല് പ്രധാന വിഷയങ്ങളില്‍ മോഡി സര്‍ക്കാര്‍ യു ടേണ്‍ എടുത്തു കഴിഞ്ഞുവെന്നും ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.