കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം; രണ്ട് പേർ ക​സ്റ്റ​ഡി​യി​ല്‍

കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ  ശ്രമം; രണ്ട് പേർ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ക​സ്റ്റം​സ് പ്രിവന്റീവ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​നെ പി​ന്തു​ട​ര്‍​ന്ന സംഘത്തിലെ ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

അബ്ദുള്‍ ഗഫൂര്‍ എന്നയാളാണ് പോലീസ് പിടിച്ചെടുത്ത കാറിന്റെ ഉടമസ്ഥൻ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ്‌ പരാതി നൽകിയത്. വാഹനത്തിൽ പിന്തുടരുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തതിന് കൊണ്ടോട്ടി പോലീസ് കേസെടുത്തു.

വെ​ള്ളി​യാ​ഴ്ച ക​ല്‍​പ്പ​റ്റ​യി​ലെ ഔദ്യോഗിക പ​രി​പാ​ടി​ക്ക് ശേ​ഷം കൊച്ചിയിലേയ്ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് പ്രതികൾ കാറിലും ബൈക്കുകളിലുമായി സു​മി​ത് കു​മാ​റി​നെ പി​ന്തു​ട​ര്‍​ന്ന​ത്. കൊ​ടു​വ​ള്ളി മു​ത​ല്‍ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യാ​ണ് സം​ഘം ക​മ്മീ​ഷ​ണ​റെ പി​ന്തു​ട​ര്‍​ന്ന​ത്.

കമ്മീഷണറെയും ഡ്രൈവറെയും കൂടാതെ കമ്മീഷണറുടെ സെക്രട്ടറിയും സുരക്ഷാ ഉദ്യോഗസ്ഥനുമടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്വ​ര്‍​ണ​ക്ക​ട​ത്ത്, ഡോ​ള​ര്‍ ക​ട​ത്ത് കേ​സു​ക​ളു​ടെ മുഖ്യ അ​ന്വേ​ഷ​ണ ഉദ്യോഗസ്ഥനാണ് സു​മി​ത് കു​മാ​ര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.