യുവാക്കളെ ഇടിച്ചിട്ട ലോറി, അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റര്‍; സംഭവം പാലായില്‍

യുവാക്കളെ ഇടിച്ചിട്ട ലോറി, അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റര്‍; സംഭവം പാലായില്‍

കോട്ടയം: യുവാക്കളെ ഇടിച്ചിട്ട ശേഷം അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് എട്ട് കിലോമീറ്റര്‍. പാലാ ബൈപ്പാസില്‍ ഇന്നലെ രാത്രി 11.30 യോടെയായിരുന്നു അപകടം നടന്നത്. വഴിയരികില്‍ സംസാരിച്ചു കൊണ്ടു നിന്ന മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26), നോബി (25) എന്നിവര്‍ക്ക് നേരെ ലോറി പാഞ്ഞു വരുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് ലോറിക്കടിയില്‍ കുടുങ്ങിയ അലന്റെ സ്‌കൂട്ടറുമായി ലോറി മുന്നോട്ട് പോകുകയായിരുന്നു. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ മരങ്ങാട്ടുപള്ളില്‍ ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ലോറി നില്‍ക്കുകയായിരുന്നു. ഈ സമയം ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അടൂര്‍ സ്വദേശിയായ അച്ച്യുതന്‍ ആണ് ലോറി ഓടിച്ചിരുന്നത്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ലോറിയുടെ ക്യാബിനില്‍ നിന്ന് മദ്യ കുപ്പികള്‍ കണ്ടെത്തി. റോഡിലുരഞ്ഞ് സ്‌കൂട്ടര്‍ പൂര്‍ണമായും നശിച്ചു. ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.