കടുത്തുരുത്തി: പാലാ രൂപത കടുത്തുരുത്തി മേഖല എ.കെ.സി.സിയുടെ ഫൊറോന തലത്തിലുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 സെപ്റ്റംബര്‍ 22  ഞായറാഴ്ച സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് തുരുത്തുപള്ളിയില്‍ വച്ച് വൈകുന്നേരം നാലിനായിരുന്നു തിരഞ്ഞെടുപ്പ്. 
രൂപതാ എ.കെ. സി.സി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേലും തുരുത്തിപ്പള്ളി വികാരി ഫാദര്‍. ജോസ് നെല്ലിക്കതെരുവിലും എ.കെ.സി.സി പാലാ രൂപത പ്രിസിഡന്റ് എമ്മാനുവേല്‍ നിധീരിയും. എ.കെ.സി.സി രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളവും ടോമി കണിയേറ്റുമ്യാലില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കടുത്തുരുത്തി ഫൊറോന മേഖല എ.കെ.സി.സി പ്രിസിഡന്റായി രാജേഷ് ജെയിംസ് കോട്ടായിലും സെക്രട്ടറിയായി ജോര്‍ജ്ജ് മങ്കുഴിക്കരിയും ട്രഷറര്‍ ആയി ജെറി പനയ്ക്കലും വൈസ് പ്രിസിസിഡന്റുമാരായി അബ്രഹാം വടകരക്കാലായും രഞ്ജി സലിന്‍ കൊല്ലംകുഴിയും ജോയ്ന്റ് സെക്രട്ടറിയായി ജോളി ജോസഫ് വാരപ്പടവിലും യൂത്ത് റെപ്രസെന്റിറ്റീവായി അഡ്വ. ആഷ്‌ലി ആന്റണി ആമ്പക്കാടും എക്‌സിക്യൂട്ടീവ് അംഗമായി സിബി പതിപറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇന്ന് അനുദിനം സമുദായവും സസമൂഹവും നേരിടുന്ന പ്രശ്‌നങ്ങളിന്മേല്‍ ഇടപെടുവാനും, പ്രതികരിക്കുവാനും കത്തോലിക്കാ കൊണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്രൂപതാ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
മലയോര കര്‍ഷകരെ  ഉപദ്രവിക്കുന്ന രീതിയില്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കല്‍, മേലുകാവ് മറ്റം, തീക്കോയി എന്നിവിടങ്ങളില്‍ സര്‍ക്കാരും ഉദ്യോഗസ്ഥന്‍മാരും എടുക്കുന്ന തീരുമാനങ്ങള്‍ അന്നം നല്‍കുന്ന കര്‍ഷകരെ ഇല്ലായ്മ ചെയ്യാനെ കാരണമാകൂ എന്ന് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ വ്യക്തമാക്കി. ചൂരല്‍മലയിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനം ഉള്‍വനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെ മേഖസ്‌ഫോടനം ഉണ്ടായതാണെന്നുള്ള കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും മലയോര കര്‍ഷകരെ  ഉപദ്രവിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഫാദര്‍. ജോസ് നെല്ലിക്കതെരുവില്‍ മുനബം കയ്യേറ്റം സംബന്ധിച്ച വഖഫ് ബോര്‍ഡ് എടുത്തിരിക്കുന്ന നിലപാട് സാധാരണക്കാരനെ അവന്റെ മണ്ണില്‍ നിന്ന് കുടിയിറക്കുന്ന തെറ്റായ സമീപനമാണെന്നും അപലപിച്ചു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നീതിപൂര്‍വകമായ നിലപാട് എടുക്കണമെന്നും ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാതെ സമധാന അന്തരീക്ഷം ഉണ്ടാക്കുവാന്‍ സര്‍ക്കാരുകള്‍ വേണ്ടനിലപാട് എടുക്കണമെന്ന് രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം വ്യക്തമാക്കി. 
രൂപത പ്രിസിഡന്റ് എമ്മാനുവേല്‍ നിധീരി സമുദായം നേരിടുന്ന വിഷയങ്ങളില്‍ എ.കെ.സി.സി.യുടെ പ്രസക്തിയെ ചൂണ്ടിക്കാട്ടി. കടുതുരുത്തി മേഖല പ്രിസിഡന്റ് രാജേഷ് ജെയിംസ് കേട്ടായില്‍ നന്ദി പ്രകാശിപ്പിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.