ലെബനനിലെ പേജര്‍ സ്ഫോടനം: മലയാളിയായ റിന്‍സണ്‍ ജോസിനെ കണ്ടെത്താന്‍ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച് നോര്‍വേ പോലീസ്

ലെബനനിലെ പേജര്‍ സ്ഫോടനം: മലയാളിയായ റിന്‍സണ്‍ ജോസിനെ കണ്ടെത്താന്‍ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച് നോര്‍വേ പോലീസ്

ഓസ്‌ലോ: ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ സംശയ നിഴലിലായ മലയാളി റിന്‍സണ്‍ ജോസിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ച് നോര്‍വേ പോലീസ്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.

ആരോപണങ്ങള്‍ക്ക് പിന്നാലെ റിന്‍സണ്‍ ജോസിനെ കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീക്കം. യു.എസിലേക്കുള്ള യാത്രക്കിടെയാണ് റിസണിനെതിരെ കാണാതായത്. പേജര്‍ സ്‌ഫോടനങ്ങള്‍ക്കുശേഷം റിന്‍സണ്‍ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിച്ചിട്ടില്ല.

വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ നോര്‍വീജിയന്‍ പൗരനാണ്. ലെബനനില്‍ പേജര്‍ സ്‌ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോര്‍വേയിലെ ഓസ്‌ലോയില്‍ നിന്ന് റിന്‍സണ്‍ അമേരിക്കയിലേക്ക് പോയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടിക്കാട്ടിയാണ് റിന്‍സണ്‍ ബോസ്റ്റണിലേക്ക് പോയത്. എന്നാല്‍ പിന്നീട് റിന്‍സന്‍ അപ്രത്യക്ഷനാവുകയായിരുന്നു. റിന്‍സണെ കാണാനില്ലെന്ന് നോര്‍വേയില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വേ പൊലീസിനെ അറിയിച്ചതോടെയാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്.

സ്‌ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ 'നോര്‍ട്ട ഗ്ലോബലാ'ണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കമ്പനിക്ക് പേജര്‍ സ്‌ഫോടനത്തില്‍ ബന്ധമില്ലെന്ന് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. റിന്‍സണിന്റെ കമ്പനി പേജറുകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല, പേജറുകള്‍ നിര്‍മിച്ച ബി.എ.സി എന്ന കമ്പനിയുമായി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. അതേസമയം, നോര്‍വേ വിഷയം ഗൗരവകരമായി കണ്ട് നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.