ന്യൂഡല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചിട്ട് ഒക്ടോബര്‍ രണ്ടിന് പത്ത് വര്‍ഷം. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 9,600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
അമൃത്, അമൃത് 2.0 എന്നി പദ്ധതിക്ക് കീഴിലാണ് ശുചിത്വ പദ്ധതികള്‍ നടപ്പാക്കുന്നത്. ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കായി 6,800 കോടി രൂപയും ഗംഗാ തടത്തിലെ മാലിന്യ സംസ്‌കരണത്തിന് 1,550 കോടിയും ഉള്‍പ്പെടെയാണ് 9,600 കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നത്.
സ്വച്ഛത ഹി സേവ ക്യാമ്പയിന് കീഴില്‍ 17 കോടിയിലധികം ജനങ്ങളുടെ പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇതിനു പുറമെ, 'മാതാവിന്റെ പേരില്‍ ഒരു മരം നടാം' ക്യാമ്പയിന് കീഴില്‍ 45 ലക്ഷം വൃക്ഷത്തൈകളും രാജ്യത്തെമ്പാടും നട്ടുപിടിപ്പിച്ചു.
2014 ല്‍ ഗാന്ധിജയന്തി ദിനത്തിലാണ് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ രണ്ടാം ഘട്ടമായി 2018 സ്വച്ഛ്ത ഹി സേവ പദ്ധതിയും ആരംഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.