കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള വിഭാഗമായ ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്റെ 'ഇന്‍സെപ്ഷന്‍ സമ്മിറ്റ്' ശനിയാഴ്ച (28-9-2024) വൈകുന്നേരം ഫുജൈറ ക്ലിഫ്റ്റണ്‍ ഹോട്ടലില്‍ നടന്നു. സമുദായ അംഗങ്ങളുടെ ശബ്ദമായി അവരുടെ സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി 116 വര്‍ഷത്തിലധികമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിറോ മലബാര്‍ സഭയുടെ അല്‍മായ സംഘടനയാണ് കത്തോലിക്ക കോണ്‍ഗ്രസ്.
വിശിഷ്ട അതിഥികളായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും യുഎഇ പ്രസിഡന്റുമായ ബെന്നി മാത്യു, യുഎഇ വൈസ് പ്രസിഡന്റുമാരായ രാജീവ് എബ്രഹാം, ബിജു ഡോമിനിക്ക്, ട്രഷറര്‍ മെജോ ആന്റണി എന്നിവര്‍ പങ്കെടുത്തു.
2024-2027വര്‍ഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ജിജോ വര്‍ഗീസ്
സെക്രട്ടറി: പോളി സ്റ്റീഫന്‍
ട്രഷറര്‍ റെജി ആന്റണി.
സെന്‍ട്രല്‍ കമ്മിറ്റി/രൂപതാ പ്രധിനിധികള്‍: ജോര്‍ജ് മീനത്തെകോണില്‍, റോണി മാത്യു, ഷിബു ദേവസ്യ.
വൈസ് പ്രസിഡന്റുമാര്‍: റോയ് മാത്യു, ജുബി ജോ മാത്യു, ജോസഫ് കെ. തോമസ്.
ജോയിന്റ് സെക്രട്ടറിമാര്‍: സുനില്‍ ഫിലിപ്പ്, ലിഷ പ്രിന്‍സ്.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ആന്‍സണ്‍ ജിയോ യൂത്ത് കോര്‍ഡിനേറ്റര്‍, മേരിക്കുട്ടി ഡെസിനി വിമന്‍സ് കോര്‍ഡിനേറ്റര്‍, ബിജു വര്‍ഗീസ്, പ്രിന്‍സ് ഇട്ടിയേക്കാട്ടില്‍, റിജോ ജോര്‍ജ്, അലക്‌സ് പി ജോസഫ്.
ജോസഫ് കെ. തോമസ് നയിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ റോണി മാത്യു സ്വാഗത പ്രസംഗവും ജോര്‍ജ് മീനത്തെകോണില്‍ ആമുഖ പ്രസംഗവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബെന്നി മാത്യു, രാജീവ് എബ്രഹാം, ബിജു ഡോമിനിക്ക്, മെജോ ആന്റണി എന്നിവര്‍ പ്രഭാഷണവും ജിജോ വര്‍ഗീസ് നയപ്രഖ്യാപനവും നടത്തി. പോളി സ്റ്റീഫന്‍ നന്ദി പറഞ്ഞു. ഷിബു ദേവസ്യയ്ക്കായിരുന്നു വേദി നിയന്ത്രണ ചുമതല.
നവംബര്‍ അവസാനം ദുബായിയില്‍ നടക്കുന്ന സിറോ മലബാര്‍ കണ്‍വെന്‍ഷനിലേക്ക് ഫുജൈറ സിസി കുടുംബാംഗങ്ങള്‍ക്കുള്ള ക്ഷണക്കത്ത് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ഫുജൈറ സിസി ഭാരവാഹികള്‍ക്ക് നല്‍കുകയുണ്ടായി.
പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണം, ചോദ്യോത്തര വേള, സിറോ മലബാര്‍ ആന്തം എന്നിവയാല്‍ ധന്യമായ ചടങ്ങ് സ്‌നേഹവിരുന്നോടു കൂടി അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.